ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈന നെഹ്‌വാളിന് വെള്ളി

ജക്കാര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെള്ളി മെഡല്‍. ഞായറാഴ്ച നടന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍താരം സ്‌പെയിനിന്റെ കരോലിന മാരിനാണ് സൈനയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയത്. സ്‌കോര്‍ 21 -16, 21-19. കരോലിന മാരിന്റെ തുടര്‍ച്ചയായ രണ്ടാം ലാക ചാമ്പ്യന്‍ഷിപ്പ് കിരീടനേട്ടമാണിത്.

ആദ്യ ഗെയിമില്‍ അസാമാന്യ മികവിലേക്കുയര്‍ന്ന കരോലിന, സൈനയ്ക്ക് അവസരമൊന്നും നല്‍കാതെയാണ് ഗെയിം സ്വന്തമാക്കിയത്. 29 മിനിട്ടില്‍ കരോലിനെ ആദ്യ ഗെയിം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ അതിശക്തമായി തിരിച്ചുവന്ന സൈന തുടക്കത്തില്‍ 4-2ന്റെയും പിന്നീട് 12-6ന്റെ ലീഡെടുത്തെങ്കിലും തുടര്‍ച്ചയായി ഏഴു പോയന്റുകള്‍ നേടി കരോലീന ശക്തമായി തിരിച്ചുവന്നു.

പിന്നീട് ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും നിര്‍ണായകസമയത്ത് സൈനയ്ക്ക് പിഴച്ചു. വെള്ളി മെഡലെ ലഭിച്ചുള്ളുവെങ്കിലും ലോകചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായ സൈന അഭിമാനാര്‍ഹമായ പ്രകനമാണ് പുറത്തെടുത്തത്. സെമിയില്‍ സെമിയില്‍ ഇന്തോനേഷ്യയുടെ ലിന്‍ഡാവെനി ഫനെത്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചായിരുന്നു സൈന ഫൈനലിലെത്തിയത്.

Top