ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: ഏഴാം ഗെയിമില്‍ സമനില

സോച്ചി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനു സമനില. ഏഴാം ഗെയിമില്‍ ആനന്ദ് നോര്‍വേയുടെ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണുമായി പോയിന്റ് പങ്കുവെയ്ച്ചു. ആറു മണിക്കൂര്‍ നീണ്ട മത്സരത്തിലെ 122 നീക്കങ്ങള്‍ക്കൊടുവിലും ഫലം കണ്‌ടെത്താനാകാതെ വന്നപ്പോഴാണ് താരങ്ങള്‍ സമനിലയില്‍ പിരിഞ്ഞത്.

ആദ്യ ഏഴു ഗെയിമുകള്‍ പൂര്‍ത്തിയായപ്പോള്‍ നാലു പോയിന്റുമായി മാഗ്നസ് കാള്‍സണാണ് ലീഡ്. വിശ്വനാഥന്‍ ആനന്ദിനു മൂന്നു പോയിന്റുണ്ട്. ചാമ്പ്യഷിപ്പില്‍ നാലു സമനിലയും രണ്ടു തോല്‍വിയും ഒരു ജയവുമാണ് ആനന്ദിനുള്ളത്. 12 മത്സരങ്ങളുള്ള ചാമ്പ്യന്‍ഷിപ്പിലെ എട്ടാം ഗെയിം ചൊവ്വാഴ്ച നടക്കും.

Top