ലോകായുക്ത; കെടി ജലീലിന്റെ ആരോപണം ശരിയെന്ന് പിസി ജോര്‍ജ്

ലോകായുക്തയ്ക്കെതിരായ കെ ടി ജലീലിന്റെ ആരോപണം ശരിയെന്ന് പി സി ജോര്‍ജ്. ജസ്റ്റിസ് സിറിയക് ജോസഫ് അഴിമതി നടത്തിയെന്ന കെ ടി ജലീലിന്റെ ആരോപണം സത്യം. തനിക്കും ഇത്തരം അനുഭവം ഉണ്ടായെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. എന്നാല്‍ ലോകായുകത ഓര്‍ഡിനന്‍സിനെ അംഗീകരിക്കാന്‍ തയാറല്ല. ജലീല്‍ ഇടത് പക്ഷത്ത് നിന്നും മാറി സ്വാതന്ത്രമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

ജസ്റ്റിസ് സിറിയക് ജോസഫിനെതിരേയുളള പരാമര്‍ശങ്ങള്‍ക്ക് കെ ടി ജലീലിന് പൂര്‍ണ പിന്തുണ നല്‍കുകയാണ്. ജഡ്ജിക്കെതിരെ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്. ഇടത്പക്ഷ ബന്ധം വിശ്ചേദിച്ച് തന്റെ പാര്‍ട്ടിയില്‍ കൂടെ പ്രവര്‍ത്തിക്കാന്‍ ക്ഷണിക്കുകണ്. ”ജലീല്‍ ഇങ്ങു പോര് നമുക്ക് ഒന്നിച്ചു പോകാം”- പിസി ജോര്‍ജ് പറഞ്ഞു.

 

 

Top