ലോകത്ത് ദാനശീലത്തില്‍ ഇന്ത്യ 106-ാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: വേള്‍ഡ് ഗിവിംഗ് ഇന്‍ഡെക്‌സ് (ഡബ്ല്യൂജിഐ) സേവനത്തിന് വേണ്ടി രാജ്യങ്ങള്‍ സഹായം നടത്തിയതിന്റെ കണക്കുകള്‍ പുറത്തുവിട്ടു. ദാനശീലത്തില്‍ ഇന്ത്യ 106-ാം സ്ഥാനത്താണ്. 145 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

മ്യാന്‍മര്‍, അമേരിക്ക, ന്യൂസിലാന്‍ഡ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യ വര്‍ധനയാണ് സാമ്പത്തിക സഹായം നല്കുന്നതില്‍ നിന്നും രാജ്യത്തെ പിന്നോട്ട് അടിക്കുന്നതെന്ന് ഡബ്ല്യൂജിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top