ലോകത്തെ ഏറ്റവും വലിയ മൃഗബലി

കാഠ്മണ്ഡു: ലോകത്തെ ഏറ്റവും വലിയ കൂട്ട മൃഗബലിക്ക് കഴിഞ്ഞദിവസം നേപ്പാളിലെ ബരിയപ്പൂരില്‍ തുടക്കം കുറിച്ചു. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഗാധിമയി ദേവിയുടെ ഉല്‍സവത്തോടനുബന്ധിച്ചാണ് നീപ്പാളിലെ ഹിന്ദുമത വിശ്വാസികള്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. ക്രൂരമായ സമീപനമാണ് ബലിമൃഗങ്ങളോടു ഭക്തര്‍ കാണിക്കുന്നതെന്നാരോപിച്ച് പക്ഷി-മൃഗസ്‌നേഹികള്‍ ബലിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. മൃഗങ്ങളെ വെട്ടിപ്പരിപ്പേല്‍പ്പിച്ചതിനു ശേഷമാണ് കൊല്ലുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

എലി, കോഴി, താറാവ്, എരുമ, പന്നി തുടങ്ങിവയെയാണ് മൃഗബലിക്കു ഭക്തര്‍ അര്‍പ്പിക്കുന്നത്. നാലുലക്ഷം കന്നുകാലികളെയും മൃഗങ്ങളെയുമാണ് 2009ല്‍ അറുത്തത്. ഇക്കൊല്ലം മൂന്നുലക്ഷത്തിലധികം മൃഗങ്ങളെത്തിയെന്നു ക്ഷേത്രഭാരവാഹികള്‍ പറയുന്നു. ഒരുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് ഉല്‍സവത്തോടനുബന്ധിച്ചുണ്ടാവുക.

ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴുമാണ് ഉല്‍സവം നടക്കാറ്. അതേസമയം, മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹോളിവുഡ് നടിമാരായ ജോയനാ ലൂംലി, ബ്രിഗിറ്റേ ബര്‍ഡോറ്റ് തുടങ്ങിയവരും പ്രകൃതിസ്‌നേഹികളും നേപ്പാള്‍ പ്രസിഡന്റിനെ സമീപിച്ചിട്ടുണ്ട്.

Top