ലോകത്തെ ആദ്യ ഫുള്‍ ഇലക്ട്രിക് എസ്‌യുവി ടെസ്‌ല അവതരിപ്പിച്ചു

ലോകത്തിലെ ആദ്യത്തെ ഫുള്‍ ഇലക്ട്രിക് എസ് യുവിയുമായി ടെസ്‌ല രംഗത്ത്. മോഡല്‍ എക്‌സ് എന്നാണ് വാഹനത്തിന്റെ പേര്. ടെസ്‌ലയുടെ മോഡല്‍ എസ്സിന് സമാനമായ രൂപഭംഗിയുള്ള വാഹനമാണിത്. ഗള്‍വിങ് ഡോറുകളാണ് വാഹനത്തിനുള്ളത്. ആറ് സീറ്റര്‍, ഏഴ് സീറ്റര്‍ വാഹനങ്ങള്‍ ടെസ്‌ല അവതരിപ്പിച്ചിട്ടുണ്ട്.

സ്വിച്ചിട്ടാല്‍ മടങ്ങുന്നതാണ് മൂന്നാംനിര സീറ്റ്. ഓള്‍വീല്‍ ഡ്രൈവ് വേരിയന്റ് 4.8 സെക്കന്‍ഡുകള്‍കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കും. എയര്‍ സസ്‌പെന്‍ഷന്‍, ക്യാമറയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആക്ടീവ് സേഫ്റ്റി സിസ്റ്റം, റഡാര്‍, അടിയന്തര സാഹചര്യങ്ങളില്‍ ബ്രേക്ക് താനെ പ്രവര്‍ത്തിക്കുന്ന സംവിധാനം തുടങ്ങിയവയാണ് ടെസ്‌ലമോഡല്‍ എക്‌സിന്റെ സവിശേഷതകള്‍. 2016 മധ്യത്തോടെ ടെസ്‌ലയുടെ ഇലക്ട്രിക് എസ്.യു.വികള്‍ നിരത്തിലിറങ്ങും.

Top