ലോകത്തിലെ ആദ്യ ഹൈഡ്രജന്‍ കാറുമായി ടൊയോട്ട

ടോക്കിയോ: ലോകോത്തര കാര്‍ നിര്‍മാതാക്കളായ ടൊയോട്ട ആദ്യത്തെ ഹൈഡ്രജന്‍ കാര്‍ വിപണിയിലിറക്കുന്നു. ഡീസലിനും പെട്രോളിനും ഗ്യാസിനും പകരം ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള ലോകത്തിലെ ആദ്യ കാര്‍ – മിറായ് – അടുത്ത മാസം 15ന് ജപ്പാനില്‍ പുറത്തിറങ്ങും. ഇംഗ്ലീഷില്‍ ഭാവി എന്ന അര്‍ഥം വരുന്ന മിറായ് കാറിന് 62000 ഡോളര്‍ (38,29,430 ഇന്ത്യന്‍ രൂപ) ആണ് വില നിശ്ചയിച്ചിരിക്കുന്നത്.

2015 അവസാനത്തോടെ ആഭ്യന്തര വിപണിയില്‍ 400 യൂണിറ്റ് കാറുകള്‍ പുറത്തിറക്കാനാണ് ടൊയോട്ടയുടെ പദ്ധതി. ഇതിന്റെ തുടര്‍ച്ചയായി പിന്നീട് യൂറോപ്യന്‍, അമേരിക്കന്‍ മാര്‍ക്കറ്റുകളിലും മിറായ് എത്തും. പരിസ്ഥിതി മലിനീകരണം ഒട്ടുമില്ല എന്നതാണ് ഹൈഡ്രജന്‍ കാറിന്റെ പ്രത്യേകത. ഒറ്റത്തവണ ടാങ്ക് നിറച്ചാല്‍ 650 കിലോമീറ്റര്‍ വരെ ദൂരം മിറായ്ക്ക് സഞ്ചരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ടാങ്ക് നിറയ്ക്കാന്‍ വേണ്ടത് വെറും മൂന്ന് മിനുട്ട് സമയം മാത്രം. നാല് ഡോറുള്ള സെഡാന്‍ ഇനത്തില്‍പ്പെട്ട കാറായിരിക്കും മിറായ്.

Top