ലോകചാമ്പ്യന്‍ഷിപ്പ്: വിശ്വനാഥന്‍ ആനന്ദിന് ആദ്യ ജയം

സോച്ചി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം ഗെയിമില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനു ജയം. നോര്‍വേയുടെ ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ തോല്‍പ്പിച്ചാണ് ആനന്ദ്  തിരിച്ചുവന്നത്. വെള്ള കരുക്കളുമായി കളിച്ച ആനന്ദിനു 34-ാം നീക്കത്തിലായിരുന്നു കാള്‍സനെതിരേ ജയം.

ഒരു ജയവും ഒരു പരാജയവും ഒരു സമനിലയുമായി ഇരുവര്‍ക്കും ഒന്നര പോയിന്റ് വീതമുണ്ട്.

Top