ലോകകപ്പ്: സിംബാബ്‌വേക്കെതിരെ വിന്‍ഡിസിന് ബാറ്റിംഗ്

കാന്‍ബറ: ലോകകപ്പ് പൂള്‍ ബിയില്‍ സിംബാബ്‌വേക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ഡാരന്‍ ബ്രാവോ ഇല്ലാതെയാണു വെസ്റ്റിന്‍ഡീസ് കളിക്കുന്നത്.

രണ്ടാം ജയം തേടിയാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. കാന്‍ബറയില്‍ അവസാനമായി നടന്ന നാലു മത്സരങ്ങളില്‍ മൂന്നിലും വിജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്.

അതേസമയം വിന്‍ഡിസിന് തുടക്കത്തിലേ ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ആദ്യ ഓവറില്‍ പനിംഗരയുടെ പന്തില്‍ സ്മിത്താണ് മടങ്ങിയത്.

സുലൈമാന്‍ ബെനിനെയും പുറത്തിരുത്തിയിട്ടുണ്ട്. യോനാഥാന്‍ കാര്‍ട്ടറേയും നികിത മില്ലര്‍ ഇരുവര്‍ക്കും പകരം ടീമിലത്തെി. കാന്‍ബറയില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചകരുടെ നിഗമനം.

Top