ലോകകപ്പ്: സിംബാബ്‌വെയ്ക്ക് 286 റണ്‍സ് വിജയ ലക്ഷ്യം

നെല്‍സണ്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിനിറങ്ങിയ യു.എ.ഇക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ യു.എ.ഇ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 41.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍250 റണ്‍സെന്ന നിലയിലാണ്.

തുടക്കത്തില്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ യു.എ.ഇ ഷൈമന്‍ അന്‍വര്‍ (67), ഖുറാം ഖാന്‍ (45) എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട നിലയിലെത്തി ചേര്‍ന്നത്. മലയാളി താരം കൃഷ്ണ ചന്ദ്രന്‍ (34), മറ്റൊരു ഇന്ത്യക്കാരനായ സ്വപ്നില്‍ പാട്ടീല്‍ (32) എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ജാവേദ്(25) നവീദ്(23) എന്നിവര്‍ ചേര്‍ന്ന് അവസാന ഓവറുകളില്‍ നടത്തിയ വിസ്‌ഫോടന ബാറ്റിങിലണ് യുഎഇ സ്‌കോര്‍ മികച്ച നിലയിലെത്തിയത്.

സിംബാബ്‌വെയുടെ രണ്ടാം മല്‍സരമാണിത്. ആദ്യ മല്‍സരത്തില്‍ സിംബാബ്‌വെ ദക്ഷിണാഫ്രിക്കയോട് 62 റണ്‍സിന് പരാജയപ്പെട്ടിരുന്നു.

Top