ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യന്‍ ടീം ക്യാപ്റ്റനായി അര്‍ണാബ് മണ്ഡല്‍

ബംഗളൂരു: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായി അര്‍ണാബ് മണ്ഡലിനെ തെരഞ്ഞെടുത്തു. വ്യാഴാഴ്ച കണ്ഡീരവ സ്റ്റേഡിയത്തില്‍ ഒമാനെതിരായ മത്സരത്തില്‍ അര്‍ണാബ് ഇന്ത്യയെ നയിക്കും. സുനില്‍ ഛേത്രിയാണ് ഉപനായകന്‍. ഈസ്റ്റ് ബംഗാളിന്റെ താരമായ അര്‍ണാബ് പ്രതിരോധനിരയിലെ വിശ്വസ്തനാണ്.

Top