ലോകകപ്പ്: യുഎഇക്ക് മികച്ച സ്‌കോര്‍

ബ്രിസ്‌ബെയ്ന്‍: അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ യുഎഇക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത യുഎഇ നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 278 റണ്‍സെടുത്തു. മധ്യനിര ബാറ്റ്‌സ്മാന്‍ ഷയിമാന്‍ അന്‍വറിന്റെ (106) സെഞ്ചുറി പ്രകടനമാണ് യുഎഇയെ മികച്ച സ്‌കോറിലെത്തിച്ചത്.

ആറിനു 131 എന്ന നിലയില്‍ തകര്‍ന്ന യുഎഇയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഷയിമാനും അംജദ് ജാവേദുമാണ് (42). മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ ഓപ്പണര്‍ അംജത് അലി (45) മാത്രമാണ് മികച്ച് ബാറ്റ് ചെയ്തത്. മലയാളി താരം കൃഷ്ണ ചന്ദ്രന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി.

ടോസ് നേടിയ അയര്‍ലന്‍ഡ് യുഎഇയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

Top