ലോകകപ്പ് ക്രിക്കറ്റ്: ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍

ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ ഇംഗ്ലണ്ടിനു മികച്ച സ്‌കോര്‍. മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു. സെഞ്ചുറി നേടിയ മോയിന്‍ അലി(107 പന്തില്‍ 128)യുടെ ബാറ്റിംഗാണ് ഇംഗ്ലീഷ് ടീമിനു മികച്ച സ്‌കോര്‍ നേടി കൊടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഇയാന്‍ ബെല്‍(54) മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നുള്ള 171 റണ്‍സ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുക്കെട്ടാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിനു അടിത്തറ പാകിയത്. നായകന്‍ ഇയാന്‍ മോര്‍ഗന്‍(46), ജോസ് ബട്‌ലര്‍(24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സ്‌കോട്ട്‌ലന്‍ഡിനായി ജോഷ് ഡെവി നാലു വിക്കറ്റ് വീഴ്ത്തി.

ഓസ്‌ട്രേലിയക്കെതിരേയും ന്യൂസിലന്‍ഡിനെതിരേയും നടന്ന ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ട ഇംഗ്ലണ്ടിനു ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്.

Top