ലോകകപ്പ്: ഉദ്ഘാടന മത്സരത്തില്‍ മൈക്കിള്‍ ക്ലാര്‍ക്ക് ഇറങ്ങില്ല

മെല്‍ബണ്‍: ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് കളിക്കില്ല. 14ന് മെല്‍ബണില്‍ ഇംഗ്ലണ്ടിനെതിരേയാണ് മത്സരം. ആദ്യ മത്സരത്തില്‍ ജോര്‍ജ് ബെയ്‌ലി തന്നെ ഓസീസിനെ നയിക്കും.

പരിക്കിനെ തുടര്‍ന്നു കുറച്ചുകാലമായി വിശ്രമത്തിലായിരുന്ന ക്ലാര്‍ക്ക് കഴിഞ്ഞ ദിവസം യുഎഇയ്‌ക്കെതിരേ നടന്ന പരിശീലന മത്സരത്തില്‍ കളിച്ചിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഉദ്ഘാടന മത്സരത്തില്‍ കളിക്കേണ്ടെന്നാണു ക്ലാര്‍ക്കിനു ലഭിച്ചിരിക്കുന്ന ഉപദേശം. 21നു ബംഗ്ലാദേശിനെതിരേ നടക്കുന്ന രണ്ടാം മത്സരത്തില്‍ ക്ലാര്‍ക്ക് കളിക്കും.

Top