ലോകകപ്പ്: ഇന്ത്യന്‍ സാധ്യത ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ലോക കപ്പ് ക്രിക്കറ്റിനായുള്ള ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മുപ്പതംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു വി സാംസണും ഇടം പിടിച്ചു. സീനിയര്‍ താരങ്ങളില്ലാതെയാണ് ഇത്തവണ സാധ്യതാ ടീമിനെ പ്രഖാപിച്ചത്. മുതിര്‍ന്ന താരങ്ങളായ സേവാഗ്, ഹര്‍ഭജന്‍, സഹീര്‍, യുവരാജ്, ഗംഭീര്‍ എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടട്ടില്ല.

2015 ല്‍ നടക്കുന്ന ലോകകപ്പിനുള്ള മുപ്പതംഗ സാധ്യതാ ടീമംഗങ്ങളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.

സാധ്യത ടീം: ധോണി, ശിഖിര്‍ ധവാന്‍, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, റോബിന്‍ ഉത്തപ്പ, വിരാട് കൊഹ്‍ലി, സുരേഷ് റെയ്ന, അമ്പാടി റായഡു, കേദര്‍ ഝാദവ്, മനോജ് തിവാരി. മനീഷ് പാണ്ഡെ, വൃദ്ധിമാന്‍ സാഹ, സഞ്ജു വി സാംസണ്‍, ആര്‍ അശ്വിന്‍, പര്‍വേശ് റസൂല്‍, കരണ്‍ ശര്‍മ, അമിത് മിശ്ര, രവീന്ദ്ര ജഡേജ, അസ്കര്‍ പട്ടേല്‍, ഇശാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സമി, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, ധവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവര്‍ട്ട് ബിന്നി, മോഹിത് ശര്‍മ, അശോദ് ദിന്‍ഡ, കുല്‍ദീപ് യാദവ്, മുരളി വിജയ്

Top