ലോകകപ്പ്: അഫ്ഗാനിസ്ഥാന് 105 റണ്‍സിന്റെ തോല്‍വി

കാന്‍ബറ: ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ 105 റണ്‍സിന് തോറ്റു. 267 റണ്‍സെടുത്ത ബംഗ്ലാദേശിനെതിരെ 162 റണ്‍സെടുക്കാനേ അഫ്ഗാനിസ്ഥാന് സാധിച്ചുള്ളു.

42.5 ഓവറില്‍ അഫ്ഗാനിസ്ഥാന്‍ ഓള്‍ ഔട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ മുഹമ്മദ് നബി(44), സമീഉള്ള ഷെന്‍വാരി (42), നവ്‌റോസ് മംഗള്‍(27), എന്നിവര്‍ മാത്രമാണ് അഫ്ഗാന്‍ നിരയില്‍ തിളങ്ങിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് 50 ഓവറില്‍ 267 റണ്‍സെടുത്തു.തുടക്കത്തില്‍ പതറിയ ബംഗ്ലാദേശിനെ മുഷ്ഫിഖുറഹീമും (71) ഷകീബ് ഹസനും (63) ചേര്‍ന്നാണ് ഭേദപ്പെട്ട സ്‌കോറിലത്തെിച്ചത്.

അഫ്ഗാനുവേണ്ടി ഹാമിദ് ഹസന്‍, ഷാപൂര്‍ സര്‍ദാന്‍, അഫ്താബ് ആലം, മിര്‍വായിസ് അഷ്‌റഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

Top