ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഫേസ്ബുക്കിന്റെ സ്വപ്‌ന പദ്ധതി

ഗൂഗിളിന് പിന്നാലെ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത പ്രദേശങ്ങളിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കാനുള്ള ശ്രമങ്ങളുമായി ഫേസ്ബുക്ക്. സൗരോര്‍ജ്ജത്തില്‍ പറക്കുന്ന ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് എത്തിക്കാനാണ് ഫേസ്ബുക്കിന്റെ ശ്രമം.
ലോകത്തെങ്ങും ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ഫേസ്ബുക്ക് രൂപം നല്‍കിയ കണക്ടിവിറ്റി ലാബിന്റെ വിശദാംശങ്ങള്‍ സക്കര്‍ബര്‍ഗ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇതിനായി internet.org എന്ന കൂട്ടായ്മക്കും അവര്‍ രൂപം നല്‍കിയിട്ടുണ്ട്. ഡ്രോണുകളും ഉപഗ്രഹങ്ങളും ലേസറുകളുമെല്ലാം ഉപയോഗിച്ച് ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പു വരുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

Top