ലെനോവോ വൈബ് എക്‌സ് 2

ലെനോവോ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വൈബ് സ്മാര്‍ട്‌ഫോണിന്റെ പുതിയ പതിപ്പായ വൈബ് എക്‌സ് 2 വിപണിയിലെത്തിച്ചു. തീരെ കനം കുറഞ്ഞ, ഈ ഫോണിന്റെ പ്രധാന സവിശേഷത ബോഡിയിലെ മള്‍ട്ടി കളര്‍ ലെയറുകളാണ്. ഒരേസമയം ആക്ടീവായ ഡ്യുവല്‍ സിം സംവിധാനമാണുള്ളത്. ഒരു സിമ്മില്‍ നിന്നുള്ള കോളില്‍ ആയിരിക്കുമ്പോള്‍ തന്നെ മറ്റേ സിമ്മിലും കോള്‍ വരും.

അഞ്ച് ഇഞ്ച്, 1920 x 1080 പിക്‌സല്‍ ഐ.പി.എസ് ഡിസ്പ്‌ളേയാണുള്ളത്. 4ജി സപ്പോര്‍ട്ടുണ്ട്. രണ്ട് ജിബി റാം, 2300 എം.എ.എച്ച് ബാറ്ററി, 32 ജിബി ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സംവിധാനം, പിന്നില്‍ 13 എം.പി കാമറ, മുന്നില്‍ അഞ്ച് എം.പി കാമറ എന്നിവയാണ് മറ്റ് മികവുകള്‍. വില 19,999 രൂപ.

Top