ലിയോ പ്രത്യേക പ്രദര്‍ശനം അനുവദിക്കുന്നതില്‍ നിര്‍ണായക യോഗം വൈകിട്ട് നാലുമണിക്ക്

ചെന്നൈ: വിജയ് നായകനായ പുതിയ ചിത്രം ലിയോയ്ക്ക് പ്രത്യേക പ്രദര്‍ശനം അനുവദിക്കുന്നതിന്റെ തീരുമാനം തമിഴ്‌നാട് സര്‍ക്കാരിന് വിട്ട് മദ്രാസ് ഹൈക്കോടതി. റിലീസിങ് ദിനമായ വ്യാഴാഴ്ച മുതല്‍ 6 ദിവസം പ്രത്യേക പ്രദര്‍ശനം അനുവദിക്കണമെന്ന നിര്‍മാതാക്കളുടെ ഹര്‍ജിയിലാണ് നിര്‍ദേശം. രാവിലെ 9 നും പുലര്‍ച്ചെ ഒന്നിനും ഇടയില്‍ 5 പ്രദര്‍ശനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പുലര്‍ച്ചെയുള്ള ഷോ അനുവധിക്കണമെന്ന നിര്‍മാതാവ് എസ് എസ് ലളിത് കുമാറിന്റെ ഹര്‍ജി ഹൈകോടതി തള്ളിയിരുന്നു.

അതിന് ശേഷമാണ് രാവിലെ 7 മണിക്കുള്ള ഷോയുടെ തീരുമാനം കോടതി സര്‍ക്കാരിന് വിട്ടത്. എന്നാല്‍ രാവിലെ 7 ന് പ്രദര്‍ശനം തുടങ്ങണമെന്നാണ് നിര്‍മതാക്കളുടെ ആവശ്യം. കോടതി ഉത്തരവിന് പിന്നാലെ, വൈകിട്ട് നാലു മണിക്ക് നിര്‍മാതാക്കളുടെയും തിയറ്റര്‍ ഉടമകളുടെയും യോഗം സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്.

Top