ലിബിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഏഴു ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി: കിഴക്കന്‍ ലിബിയന്‍ നഗരമായ ബെന്‍ഗാസിയില്‍ ലിബിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഏഴു ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു.

വ്യോമസേനയുടെ പിന്തുണയോടെ നടത്തിയ പോരാട്ടത്തില്‍ വിദേശിയരായ മൂന്നു പേരുള്‍പ്പെടെ ഒമ്പതു ഭീകരരെ ജീവനോടെ പിടികൂടിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ബെന്‍ഗാസിയിലെ അല്‍ സബ്രിയിലുള്ള അല്‍ നോറന്‍ ഹോട്ടലിലേക്കു ഇരച്ചുകയറിയ സൈന്യം ഭീകരരെ കീഴടക്കുകയായിരുന്നെന്ന് ജനറല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഖലീഫ ഹഫ്താര്‍ അറിയിച്ചു.

Top