ലിംഗയുടെ ഓഡിയോ റിലീസിംഗ് 16ന്

ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രം ലിംഗയുടെ ഓഡിയോ റിലീസിംഗ് നവംബര്‍ 16ന് നടക്കും. നവംബര്‍ 9ന് ഓഡിയോ റിലീസ് ചെയ്യാനായിരുന്നു ആദ്യതീരുമാനമെങ്കിലും പിന്നീട് തിയ്യതി നീട്ടുകയായിരുന്നു. ചിത്രം ഡിസംബറില്‍ സ്‌റ്റൈല്‍മന്റെ പിറന്നാള്‍ദിനത്തില്‍ തിയ്യേറ്ററുകളില്‍ എത്തിക്കാനാണ് അണയറക്കാരുടെ ശ്രമം.

സൊനാക്ഷിസിന്‍ഹയും അനുഷ്‌ക ഷെട്ടിയുമാണ് ചിത്രത്തിലെ നായികമാര്‍. ലിംഗയുടെ ആഗോള വിതരണാവകാശം ഇറോസ് ഇന്റര്‍നാഷണല്‍ മീഡിയ ലിമിറ്റഡ് സ്വന്തമാക്കിയിരുന്നു.

Top