ലാവയുടെ ഐറിസ് എക്‌സ് 1 ആറ്റം പുറത്തിറക്കി

ലാവയുടെ ഐറിസ് എക്‌സ് 1 ആറ്റം പുറത്തിറക്കി. 1.2 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ പ്രൊസസറാണ് ഇതിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 5 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ ഫ്‌ളാഷോടെയുള്ള ഫോണില്‍. മുന്‍ ക്യാമറയായി വിജിഎ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ക്യാമറ ഫുള്‍ എച്ച്ഡി(1080പി) ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യാന്‍ ഉതകുന്ന രീതിയിലാണ്. 4,444 രൂപയാണ് ഈ നാലിഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ആന്‍ഡ്രോയ്ഡ് ഫോണിനുള്ളത്.

ആന്‍ഡ്രോയിഡ് 4.4 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ അപ്‌ഡേഷന്‍ വഴി പുതിയ ആന്‍ഡ്രോയിഡ് ലോലിപോപ്പ് 5.0യിലേക്കും മാറ്റാനാകും. 3ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ 512 എം.ബി റാം മാത്രമാണ് ഉള്ളത് എന്നത് ന്യൂനതയായി തോന്നാം. 4 ജി.ബി ഇന്റേണല്‍ മെമ്മറിക്ക് ഒപ്പം ഇത് 32 ജിബിവരെ വര്‍ദ്ധിപ്പിക്കാനും സാധിക്കും ഒപ്പം ബാറ്ററി ശേഷി 1750 എംഎഎച്ചാണ്. വൈഫൈ, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി, എന്നിവയും ഫോണിലുണ്ട്.

വൈറ്റ് സില്‍വര്‍, ബ്ലാക്ക് സില്‍വര്‍, ബ്ലാക്ക് ഗോള്‍ഡ് എന്നീ നിറങ്ങളിലെത്തുന്ന ഫോണ്‍ അടുത്ത ആഴ്ച്ച വിപണിയിലെത്തും. ഓണ്‍ലൈനായും ഓഫ് ലൈനായും ഫോണ്‍ വിപണിയില്‍ എത്തും.

Top