ലാല്‍ ബഹദൂര്‍ ശാസ്ത്രി അടുത്ത ആഴ്ച എത്തും

രജീഷ് മിധില ചിത്രത്തിന്റെ സംവിധാനം ചെയ്യുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി അടുത്താഴ്ച്ച തിയേറ്ററുകളിലെത്തും. ജയസൂര്യ, നെടുമുടി വേണു, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. നര്‍മത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൂന്ന് അപരിചതര്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഒന്നിച്ച് നീങ്ങുന്നതാണ് സിനിമയുടെ പ്രമേയം.

സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജിബാല്‍ സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നു. സാന്ദ്ര സൈമണും ലക്ഷ്മി പ്രിയയുമാണ് ചിത്രത്തിലെ നായികമാര്‍. ജയസൂര്യയുടെ മകന്‍ അദ്വൈതും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് അദ്വൈത് ആണ്.

Top