ലാല്‍ ജോസ് ചിത്രം നീനയുടെ ടീസര്‍ പുറത്തിറങ്ങി

ലാല്‍ ജോസ് ചിത്രം നീനയുടെ ടീസര്‍ പുറത്തിറങ്ങി. രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് നീന. നീനയെന്നും നളിനിയെന്നും പേരുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖം ദീപ്തി സതിയും ആന്‍ അഗസ്റ്റിനുമാണ്. വിജയ് ബാബുവാണ് നായകന്‍.

വേണുഗോപാലാണ് തിരക്കഥയും കഥയും നിര്‍വ്വഹിക്കുന്നത്. ലാല്‍ ജോസിന്റെ തന്നെ നിര്‍മ്മാണക്കമ്പനിയായ എല്‍ജെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില്‍ ജെ മേനോനാണ് സംഗീതം.

Top