ലാലും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു

ലാല്‍ ജൂനിയറിന്റെ പുതിയ ചിത്രത്തിലൂടെ ലാലും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു. ഹായ് അയാം ടോണി എന്ന ചിത്രത്തില്‍ ലാലിനൊപ്പം ബിജു മേനോനും പ്രാധാന്യമര്‍ഹിക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പച്ചിരുന്നു. ജീന്‍ പോളിന്റെ ആദ്യ ചിത്രത്തിലും ലാല്‍ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ്  അവതരിപ്പിച്ചത്.

സച്ചിയാണ് ചിത്രത്തിന്റെ രചന. ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഇരുവരും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളായാകും എത്തുക.  ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍.

Top