ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യന്‍ വിപണിയിലെത്തി

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. മുംബൈയില്‍ വെച്ചു നടന്ന ചടങ്ങിലാണ് വാഹനം ലോഞ്ച് ചെയ്തത്. പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് സിനണ്‍ ഹെഡ്‌ലാമ്പ് തുടങ്ങിയ സന്നാഹങ്ങളോടെയാണ് ഡിസ്‌കവറി സ്‌പോര്‍ ഇന്ത്യന്‍ നിരത്തുകളിലെത്തുന്നത്.

2.2 ലിറ്റര്‍ ശേഷിയുള്ള ഒരു ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. 3500 ആര്‍പിഎമ്മില്‍ 140 കുതിരശക്തിയാണ് എന്‍ജിന്‍ കരുത്ത്. 750 ആര്‍പിഎമ്മില്‍ 420 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തോടു ചേര്‍ത്തിരിക്കുന്നത്.

എബിഎസ്, ഇബിഡി, ഇലക്ട്രോണിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡൈനമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഫ്രണ്ട് എയര്‍ബാഗുകള്‍, സൈഡ് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

Top