ലളിത് മോഡി വിവാദത്തില്‍ സുഷമാ സ്വരാജ് രാജി സന്നദ്ധത അറിയിച്ചു; രാജി തള്ളി ആര്‍എസ്എസ്

ന്യൂഡല്‍ഹി: ലളിത് മോഡി വിവാദത്തെത്തുടര്‍ന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രാജി സന്നദ്ധത അറിയിച്ചിരുന്നതായി വാര്‍ത്തകള്‍. ലളിത് മോഡിയെ സഹായിച്ചു എന്ന വാര്‍ത്ത ബ്രിട്ടീഷ് പത്രം വിവാദമുണ്ടാകുമെന്ന് മനസിലാക്കിയ സുഷമ ഒരാഴ്ച മുന്‍പേ പ്രധാനമന്ത്രിയെ കണ്ട് രാജിസന്നദ്ധത അറിയിച്ചുവെന്നാണ് സൂചന.

മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിക്കു വഴിവിട്ടു യാത്രാസൗകര്യം ചെയ്തു നല്‍കാന്‍ ശ്രമിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളാണു സുഷമയെ വിവാദത്തില്‍ കുടുക്കിയത്. സംഭവത്തിനു പിന്നാലെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സുഷമയുടെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തി. സുഷമയും വസതിയിലേക്കു തിങ്കളാഴ്ച യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചും നടത്തിയിരുന്നു.

എന്നാല്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നു വ്യക്തമാക്കിയ മോദി പിന്നീട് രാജിസന്നദ്ധത തള്ളുകയായിരുന്നു. ആര്‍എസ്എസും സുഷമയെ പിന്തുണയ്ക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തിനു നിര്‍ദ്ദേശം നല്കി.

Top