ലഖ്‌വിയുടെ മോചനത്തിനെതിരെ പാക് കോടതിയില്‍ ഹര്‍ജി

ഇസ്ലാമാബാദ്: മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയെ ജയിലില്‍ നിന്നും മോചിപ്പിച്ചതിനെതിരെ ഹര്‍ജി. പാക് സുപ്രീംകോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ സര്‍ക്കാരാണു ഹര്‍ജി സമര്‍പ്പിച്ചത്.

ഏപ്രില്‍ 10നാണു ലഖ്‌വിയെ ജയിലില്‍ നിന്നും മോചിപ്പിച്ചത്. ലാഹോര്‍ ഹൈക്കോടതിയായിരുന്നു ലഖ്‌വിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

Top