ലക്ഷ്യം നേടാന്‍ ഒരുമിച്ചു നില്‍ക്കണമെന്ന് താലീബാന്റെ പുതിയ തലവന്‍

കാബൂള്‍: ലക്ഷ്യം നേടാനായി എല്ലാവരും ഒരുമിച്ചുനില്‍ക്കണം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് അഫ്ഗാന്‍ താലീബാന്‍ പുതിയ തലവന്‍ മുല്ല അക്തര്‍ മന്‍സൂറിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു. മുന്‍ നേതാവ് മുല്ല ഒമര്‍ മരിച്ചതായി സ്ഥീരീകരിച്ചതിനു ശേഷം ചുമതലയേറ്റതാണ് മുല്ല അക്തര്‍.

‘സ്ഥാനമാനങ്ങളുടെ പേരില്‍ നമ്മള്‍ വിഘടിച്ചുനിന്നാല്‍ അതു ശത്രുവിന് കൂടുതല്‍ ബലം നല്‍കും അതിനനായി ഒരു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരും ഒരുമിച്ചു നില്‍ക്കണം’ എന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശം 30 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്.

ഇസ്ലാമിക ശരിയത്ത് നിയമങ്ങള്‍ രാജ്യത്ത് പൂര്‍ണമായും നടപ്പിലാവുന്നതു വരെ ജിഹാദി പ്രവര്‍ത്തനങ്ങളുമായി ഏതറ്റംവരേയും പോകുമെന്നും ഈ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പുതിയ താലീബാന്‍ നേതാവിനെ തിരഞ്ഞെടുതിന്റെ പേരില്‍ താലീബാനികളുടെ ഇടയില്‍ ഭിന്നതയുണ്ടെന്നും പറയപ്പെടുന്നു.

Top