റോയല്‍ ചലഞ്ചേഴ്‌സിന് മൂന്നു വിക്കറ്റ് വിജയം

കോല്‍ക്കത്ത: കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സിന് മൂന്നു വിക്കറ്റ് വിജയം. കോല്‍കത്തയുടെ കളിത്തട്ടില്‍ കോല്‍ക്കത്തക്കാരുമായി ഒറ്റയ്ക്ക് അടിച്ചു നിന്ന ക്രിസ് ഗെയ്‌ലാണ് ചലഞ്ചേഴ്‌സിന് വിജയം സമ്മാനിച്ചത്. കോല്‍ക്കത്ത ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെ ചലഞ്ചേഴ്‌സ് മറികടന്നു.

ആദ്യാവസാനം ഗാലറികളെ ത്രസിപ്പിച്ച് കൂറ്റന്‍ അടികള്‍കൊണ്ട് കളിപിടിച്ച ഗെയ്ല്‍ (96) സെഞ്ചുറിയുടെ പടിവാതിക്കല്‍ വീണെങ്കിലും അപ്പോഴേക്കും ചലഞ്ചേഴ്‌സ് വിജയവഴിയിലെത്തിയിരുന്നു. ഏഴു സിക്‌സും ഏഴു ഫോറും പറത്തി ആഞ്ഞടിച്ച ഗെയ്ല്‍ ഒറ്റയ്ക്കാണ് ചലഞ്ചേഴ്‌സിനെ വിജയത്തിലേക്ക് എത്തിച്ചത്. ഗെയ്‌ലിനെ കൂടാതെ ക്യാപ്റ്റന്‍ കോഹ്‌ലിയും (13) ഡി വില്ലേഴ്‌സും (28) മാത്രമാണ് ചാലഞ്ചേഴ്‌സ് നിരയില്‍ രണ്ടക്കം കടന്നത്. നേരത്തെ റോബിന്‍ ഉത്തപ്പ (35), ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍(58), ആന്‍ഡ്രൂ റസല്‍ (47) എന്നിവരുടെ മികവിലാണ് കോല്‍ക്കത്ത മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

Top