റോമിങില്‍ രണ്ടു മണിക്കൂര്‍ സൗജന്യ കോളിംങ് പദ്ധതിയുമായി ബിഎസ്എന്‍എല്‍

കൊച്ചി: റോമിങില്‍ രണ്ടു മണിക്കൂര്‍ സൗജന്യമായി വിളിക്കാനുള്ള പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍. 40 എസ്എംഎസുകളും ഈ ഓഫറില്‍ സൗജന്യമാണ്. എസ്ടിവി 93 പ്ലാന്‍ ഒരു മാസത്തേക്കു 120 മിനിറ്റ് സൗജന്യമായി ഏതു നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാന്‍ അവസരമൊരുക്കുന്നു. ആദ്യമായാണു റോമിങില്‍ പുറത്തേക്കുള്ള കോള്‍ പൂര്‍ണമായും സൗജന്യമാക്കുന്ന ഓഫര്‍ അവതരിപ്പിക്കുന്നത്.

രാജ്യത്തൊട്ടാകെ ഇന്‍കമിങ് റോമിങ് കോളുകള്‍ സൗജന്യമാക്കിയതിന് പിന്നാലെയാണു റോമിങില്‍ ഔട്ട്‌ഗോയിങ് കോളുകളും സൗജന്യമാക്കുന്ന ഓഫര്‍ ബിഎസ്എന്‍എല്‍ പുറത്തിറക്കുന്നത്. റോമിങില്‍ മാത്രം ഉപയോഗിക്കാനാകുന്ന ഈ ഓഫര്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണു ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു മാസം വാലിഡിറ്റി നല്‍കുന്നുണ്ടെങ്കിലും ചെറിയ സന്ദര്‍ശനത്തിനായി സംസ്ഥാനം വിട്ടു പോകുന്നവര്‍ക്കാണ് ഈ ഓഫര്‍ കൂടുതല്‍ ഉപയോഗപ്പെടുന്നത്. ടഠഢ ഞഛഅങ93 ഫോര്‍മാറ്റില്‍ 123 എന്ന നമ്പറിലേക്ക് മെസേജ് അയച്ചും ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാം.

റോമിങ് ഇന്‍കമിങ് നിരക്കുകള്‍ സൗജന്യമാക്കുകയും ദേശിയ തലത്തില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി അവതരിപ്പിക്കുകയും ചെയ്തതോടെ മറ്റു നെറ്റ്‌വര്‍ക്കുകളില്‍ നിന്നു ബിഎസ്എന്‍എല്ലിലേക്ക് എത്തുന്ന ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇതിന്റെ ചുവടു പിടിച്ചാണു റോമിങില്‍ കൂടുതല്‍ ഓഫറുകള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്.

Top