റോം മാസ്‌റ്റേഴ്‌സ്: ജോക്കോവിച്ചും ഫെഡററും തമ്മില്‍ പോരാട്ടം

റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും ഏറ്റുമുട്ടും. ഞായറാഴച രാത്രി 7.30 നാണ് ഫൈനല്‍.

ആവേശകരമായ സെമിയില്‍ സ്‌പെയിന്റെ ഡേവിഡ് ഫെററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ച് സാധ്യമാക്കിയത്. സ്‌കോര്‍: 6-4, 6-4. സീസണില്‍ സെര്‍ബിയന്‍ താരത്തിന്റെ തുടര്‍ച്ചയായ 21-ാം ജയമാണിത്.

സെമിയില്‍ സ്വന്തം നാട്ടുകാരന്‍ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ കീഴടക്കിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ഫൈനലിലെത്തിയത്. വാവ്‌റിങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ കീഴടക്കിയയത്. സ്‌കോര്‍: 6-4. 6-2.

Top