റിലീസ് ചെയ്യുന്ന തന്റെ ചിത്രങ്ങള്‍ രജനികാന്ത് കാണണമെന്നാണ് ആഗ്രഹം: അനുഷ്‌ക ഷെട്ടി

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ രജനീകാന്ത് വേണം തന്റെ ചിത്രം ആദ്യമായി കാണണമെന്നാണ് തന്റെ ആഗ്രഹം എന്ന് തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടി. അനുഷ്‌ക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബാഹുബലി, രുദ്രമ്മാ ദേവി എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്.

ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കുന്ന വ്യക്തിയായ അദ്ദേഹം തന്നെയാകാണം തങ്ങളുടെ ചിത്രം ആദ്യമായി കാണേണ്ടതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് താരം പറഞ്ഞത്.

ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ് രജനീകാന്ത്. ഇന്ത്യന്‍ സിനിമകളെ ആഗോള മാര്‍ക്കറ്റില്‍ എത്തിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ് അനുഷ്‌ക കൂട്ടിച്ചേര്‍ത്തു. ലിങ്ക എന്ന രജനി ചിത്രത്തില്‍ രജനീകാന്തിനൊപ്പം അനുഷ്‌ക അഭിനയിച്ചിരുന്നു.

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബാഹുബലി എന്ന ഇതിഹാസചിത്രം രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകള്‍ ജൂലൈ 10ന് പുറത്തിറക്കും. അനുഷ്‌കയോടൊപ്പം തമന്നയും ഈ ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഇതു വരെ പുറത്തിറങ്ങിയതില്‍ ഏറ്റവും ചെലവേറിയ ചിത്രമാണിത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം പുറത്തിറക്കും.

ഒരാഴ്ച മുമ്പ് പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യന്‍ സിനിമ മാത്രമല്ല, ലോകമാകമാനം ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്.

Top