റിയല്‍ എസ്റ്റേറ്റ് ബില്‍: സര്‍ക്കാര്‍ നിര്‍മ്മാണ കുത്തകകളെ സഹായിക്കുന്നുവെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. റിയല്‍ എസ്റ്റേറ്റ് ബില്ലിലെ ഭേഗദതികള്‍ വമ്പന്‍ കമ്പനികളെ സഹായിക്കാനാണെന്ന ആരോപണവുമായാണ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്.

നിര്‍മാണ കുത്തകകളെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗുഡ്ഗാവിലും പരിസരപ്രദേശങ്ങളിലും ഫ്‌ളാറ്റ് വാങ്ങാന്‍ പണം നല്‍കിയ വിവിധ സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍.

ഭൂമി ഏറ്റെടുക്കല്‍ ബില്‍ കൊണ്ടുവന്നത് കര്‍ഷകരേയും ഗോത്ര വര്‍ഗക്കാരേയും മാത്രമല്ല മദ്ധ്യവര്‍ത്തി സമൂഹത്തെ കൂടി അടിച്ചമര്‍ത്തുന്നതിന് വേണ്ടിയാണ്. പാര്‍ലമെന്റില്‍ ബില്ലിലെ ഭേദഗതികളെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും ബില്ലിനെതിരെ പോരാടാന്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും രാഹൂല്‍ വ്യക്തമാക്കി.

Top