റിമി ടോമി നായികയായ തിങ്കള്‍ മുതല്‍ വെള്ളി വരെ ട്രെയിലര്‍ എത്തി

ജയറാം നായകനാകുന്ന ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. സീരിയല്‍ സംവിധായകനായിരുന്ന കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായിക റിമി ടോമിയാണ് നായിക.

ചിത്രത്തില്‍ അനൂപ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളത്തിലെ പ്രമുഖ സീരിയല്‍ താരങ്ങളെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നാദിര്‍ഷയാണ് ഗാനരചന. ദിനേശ് പള്ളത്താണ് തിരക്കഥ ഒരുക്കുന്നത്. നിര്‍മ്മാണം ആന്റോ ജോസഫ്.

Top