റിനോ ഡസ്റ്റര്‍ പിക്കപ്പ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയേക്കും

റിനോ ഡസ്റ്റര്‍ എസ്‌യുവിയെ ആധാരമാക്കി നിര്‍മിച്ച ഒറോക്ക് പിക്കപ് ട്രക്ക് ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാലിത് സമീപഭാവിയില്‍ നടക്കാന്‍ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സൗത്ത് അമേരിക്കന്‍ വിപണിയുടെ ചെറു കമേഴ്‌സ്യല്‍ വാഹന വിഭാഗത്തില്‍ 75 ശതമാനം വിപണിവിഹിതവും പിക്കപ്പ് ട്രക്കുകളുടേതാണ്. ഇതിനെ ലാക്കാക്കിയാണ് ഓറോക്ക് എത്തിയത്. അഞ്ച് പേര്‍ക്ക് ഇരുന്ന യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു കാബിനുകള്‍.

1.6 ലിറ്ററിന്റെയും 2.0 ലിറ്ററിന്റെയും എന്‍ജിനുകളാണ് വാഹനത്തില്‍ ചേര്‍ക്കുക. രണ്ടും പെട്രോള്‍ എന്‍ജിനുകളാണ്. ആള്‍വീല്‍ഫോര്‍വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ നല്‍കും.

18 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, പനോരമിക് സണ്‍റൂഫ്, പിക്കപ് ബെഡിനു മുകളില്‍ ആവശ്യമാണെങ്കില്‍ ഘടിപ്പിക്കാവുന്ന കവര്‍ തുടങ്ങിയ സന്നാഹങ്ങളോടെയാണ് വാഹനം വരുന്നത്.

Top