റാണി പത്മിനിയുിമായി റിമയും മഞ്ജുവും ഒക്ടോബര്‍ 23 ന് എത്തും

ആഷിക് അബു ചിത്രം റാണി പത്മിനിയുടെ റിലീസിംഗ് തീയതി പുറത്ത് വന്നു. ഒക്ടോബര്‍ 23നാണ് സിനിമയുടെ റിലീസ്. ഇത്തവണ സ്ത്രീപക്ഷ പ്രമേയവുമായാണ് ആഷികിന്റെ വരവ്. ശ്യാം പുഷ്‌ക്കരന്‍,രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യര്‍,റിമാ കല്ലിങ്കല്‍,തീര്‍ത്ഥ വിനോദ് എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളാകുന്നത്.

ബിജിബാല്‍,ഉണ്ണിമായ എന്നിവര്‍ ചേര്‍ന്ന് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നു. സിനിമയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒപ്പം സിനിമയുടെ ചിത്രീകരണത്തിന്റെ ഫോട്ടോകളും പുറത്ത് വിട്ടു.

മലയാളത്തിന്റെ രണ്ട് സൂപ്പര്‍ ഹിറ്റ് നായികമാര്‍ പുതുതലമുറ ഹിറ്റ് മേക്കര്‍ക്കൊപ്പം ഒന്നിക്കുന്ന എന്ന പ്രത്യേകതയാണ് റാണി പത്മിനിയ്ക്കുള്ളത്.എന്നും എപ്പോഴുവിന് ശേഷം മഞ്ജുവാര്യര്‍ നായികയാകുന്ന ചിത്രം ഇടവേളയ്ക്ക് ശേഷം റിമാ കല്ലിങ്കല്‍ തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും റാണി പത്മിനിയ്ക്കുണ്ട്.

കൊച്ചിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്ക് രണ്ട് സ്ത്രീകള്‍ നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം.

Top