റാണി പത്മിനിമാര്‍ ഒക്ടോബര്‍ 23 ന് എത്തും; ട്രെയിലര്‍ പുറത്തു വിട്ടു

റിമ കല്ലിങ്കലിനെയും മഞ്ജു വാര്യരെയും മുഖ്യകഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തുന്നത് തന്നെയാണ് രണ്ട് മിനിട്ട് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍.

ബിജിപാലാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പി എം ഹാരിസും മുഹമ്മദ് അല്‍ത്താഫും ചേര്‍ന്ന് നിര്‍മിച്ച ചിത്രം പോപ്‌കോണ്‍ എന്റര്‍ടെയിന്‍മെന്റ്‌സാണ് തിയറ്ററിലെത്തിക്കുന്നത്. ശ്യാം പുഷ്‌കരനും രവിശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 23ന് ചിത്രം തിയറ്ററുകളിലെത്തും.

കൊച്ചിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്ക് രണ്ട് സ്ത്രീകള്‍ നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം.

https://www.youtube.com/watch?v=QwSrFUClphU

Top