അനുപമ പരമേശ്വരനും അഥര്‍വ മുരളിയും റഷ്യയിലേക്ക് യാത്ര തിരിച്ചു.പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് ഇരുവരുടെയും യാത്ര.
കണ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. ഏറെ നാളുകള്‍ക്ക് ശേഷമാണ് അനുപമ തമിഴ് ചിത്രത്തില്‍ മടങ്ങിയെത്തുന്നത്. ധനുഷ് നായകനായ കൊടി എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.
നിവിന്‍ പോളിയുടെ പ്രേമം സിനിമയില്‍ മേരിയായി സിനിമയില്‍ രംഗപ്രവേശം ചെയ്ത അനുപമ ഇന്ന് തെലുങ്കില്‍ തിരക്കുള്ള നായികയാണ്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്മാന് നിര്‍മിക്കുന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ് അനുപമ. ഈ ചിത്രത്തില്‍ സഹസംവിധായികയായും അനുപമ പ്രവര്‍ത്തിക്കുന്നുണ്ട്.