റയല്‍ മാഡ്രിഡ് പരിശീലകനാകാന്‍ സിനദിന്‍ സിദാന്‍

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിയോടെ റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആഞ്ചസലോട്ടിക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന് സൂചന. പകരം റയലിന്റെ ഇതിഹാസതാരവും നിലവില്‍ റിസര്‍വ് ടീം പരിശീലകനുമായ സിനദിന്‍ സിദാന്‍ വന്നേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം.

സീസണില്‍ റയലിന്റെ പ്രകടനം നിരാശാജനമായിരുന്നു. ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലും ടീമിന് മുന്നേറാനായില്ല. കിങ്‌സ് കപ്പിന്റെ ക്വാര്‍ട്ടറിലും പുറത്തായി. ഇതോടെയാണ് കോച്ചിനെ മാറ്റുമെന്ന അഭ്യൂഹം പ്രചരിക്കുന്നത്.

2014ലാണ് സിദാന്‍ റയലിന്റെ പരിശീലക സംഘത്തിലെത്തുന്നത്. സിദാന്‍ പരിശീലിപ്പിച്ച റിസര്‍വ് ടീമിന് നേരിയ വ്യത്യാസത്തിലാണ് മൂന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നഷ്ടപ്പെട്ടത്.

Top