റങ്കൂണിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ഗൗതം കാര്‍ത്തിക് നായകനാവുന്ന റങ്കൂണിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. സംവിധായകന്‍ എ.ആര്‍. മുരുഗദോസിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ എആര്‍എം പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. മുരുഗദോസിന്റെ സംവിധാന സഹായിയായിരുന്ന രാജ്കുമാര്‍ പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ കാര്യം മുരുഗദോസ് ട്വീറ്റ് ചെയ്തു. നായകന്‍ ഗൗതം കൃഷ്ണയും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ സന്തോഷം ട്വിറ്ററിലൂടെ പങ്കുവച്ചു.

Top