രോഹിണി കോടതി വെടിവയ്പ്പ്; മുഖ്യ ആസൂത്രകന്‍ പോലീസ് പിടിയില്‍

ഡല്‍ഹി: രോഹിണി കോടതി വെടിവയ്പ്പ് കേസിലെ മുഖ്യ ആസൂത്രകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ നേതാവായ ജിതേന്ദര്‍ ഗോഗിയുടെ കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത നീരജ് ബവാന സംഘത്തിലെ അംഗത്തെയാണ് പോലീസ് പിടികൂടിയത്.

ഹരിയാനയിലെ റോഹ്തക് ജില്ലക്കാരനായ നവീന്‍ (31) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും ഒരു പിസ്റ്റള്‍, അഞ്ച് കാട്രിഡ്ജുകള്‍, ഒരു കാര്‍ എന്നിവ കണ്ടെടുത്തു. നവീനെതിരെ ഡല്‍ഹിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, കൊള്ളയടിക്കല്‍ തുടങ്ങിയ കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

മുസാഫര്‍നഗര്‍-മീററ്റ് റോഡില്‍ നവീന്‍ ഒരാളെ കാണാന്‍ വരുമെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്. 2011ല്‍ നീരജ് ബവാനിയയോടൊപ്പം ചേര്‍ന്ന് നവീന്‍, സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടറാണ്.

സെപ്തംബര്‍ 24 ന് രോഹിണി കോടതിയില്‍ ഹാജരാക്കിയ ജിതേന്ദര്‍
ഗോഗിയെ രണ്ട് പേര്‍ ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.എന്നാല്‍, രണ്ട് കുറ്റവാളികളെ സംഭവസ്ഥലത്ത് വെച്ച് പോലീസ് വെടിവെച്ചുകൊന്നു.

 

Top