രൂപേഷിനും ഷൈനക്കുമെതിരെ യുഎപിഎ ചുമത്തി

കൊച്ചി: മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനും ഷൈനക്കുമെതിരെ കൊച്ചി എന്‍ഐഎ കോടതി യുഎപിഎ ചുമത്തി. രൂപേഷിനെയും ഷൈനയെയും ജൂണ്‍ മൂന്ന് വരെ കോടതി ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ വിടണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി മറ്റന്നാള്‍ പരിഗണിക്കും. മക്കളെ കണ്ട് സംസാരിക്കന്‍ ഇരുവര്‍ക്കും കോടതി അനുമതി നല്‍കി.

Top