രുദ്രമ്മാദേവി;ഇന്ത്യയിലെ ആദ്യ ത്രിഡി ചരിത്ര സിനിമ, ഹിന്ദി ട്രെയ്‌ലര്‍ എത്തി

13ാം നൂറ്റാണ്ടിലെ ധീരവനിത രുദ്രമ്മാദേവിയുടെ ജീവിതം പറയുന്ന ‘രുദ്രമ്മാദേവി’യുടെ ഹിന്ദി പതിപ്പിന്റെ പുതിയ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ഈ മാസം ഒന്‍പതിന് ചിത്രം തീയേറ്ററുകളിലെത്തും. ഇന്ത്യയിലെ ആദ്യ ത്രീഡി ചരിത്ര സിനിമ എന്ന പ്രത്യേകതയുമായാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

അനുഷ്‌ക ഷെട്ടിയാണ് രുദ്രമ്മദേവി എന്ന ടൈറ്റില്‍ വേഷത്തിലെത്തുന്നത്. അല്ലു അര്‍ജുന്‍, റാണാ ദഗ്ഗുബതി, പ്രകാശ് രാജ്, നിത്യ മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. തെലുങ്ക്, തമിഴ് ഭാഷകളിലൊരുക്കുന്ന ചിത്രം ഗുണശേഖറാണ് സംവിധാനം ചെയ്യുന്നത്.

മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റും. ഗുണശേഖര്‍ തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിര്‍വഹിക്കുന്നത്. ഇളയരാജയാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Top