രാഹുൽ ​ഗാന്ധിക്ക് കനത്ത സുരക്ഷ; 500 പൊലീസുകാരെ വിന്യസിച്ചു

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുൽ ​ഗാന്ധി എംപിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തി. കണ്ണൂർ എയർപോർട്ടിലെത്തിയ രാഹുലിന്റെ സുരക്ഷയ്ക്ക് അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സുരക്ഷയാണ് വിന്യസിച്ചിരിക്കുന്നത്. സിആർപിഎഫിന്റെ സുരക്ഷയ്ക്ക് പുറമെ 500 പൊലീസുകാരെ കൂടി ജില്ലയിൽ വിന്യസിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മട്ടന്നൂർ ​ഗ്രീൻ പ്ലാനറ്റ് റിസോർട്ടിലാണ് കൂടിക്കാഴ്ച. മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാർമേഴ്സ് ബാങ്ക് ബിൽഡിം​ഗിന്റെ ഉദ്ഘാടനമാണ് വയനാട് ജില്ലയിലെ രാഹുലിന്റെ ആദ്യ പരിപാടി. പിന്നീട് വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകന യോഗത്തിലും, വൈകീട്ട് നാലിന് ബഫർസോൺ വിഷയത്തിൽ ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജന സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ജില്ലയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

 

Top