രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന സൂചന.ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകസമിതി യോഗം ചൊവ്വാഴ്ച ചേരും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുളളില്‍ തന്നെ ഭിന്നിപ്പ് രൂക്ഷമായിരുന്നു. ഇതിനിടയിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച എ.ഐ.സി.സി ജന.സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ ദ്വിഗ് വിജയ് സിങ് ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ പദവി രാഹുലിന് നല്‍കണമെന്ന് ദ്വിഗ് വിജയ് സിങ് സോണിയയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ ദ്വിഗ് വിജയ്‌സിങിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കോണ്‍ഗ്രസ് വക്താവ് ശോഭ ഓജ പ്രതികരിച്ചു.

Top