രാഹുല്‍ ഗാന്ധി എവിടെ എന്നതിനെ ചൊല്ലി അഭ്യൂഹങ്ങള്‍ പടരുന്നു

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ നിന്ന് അവധിയെടുത്തു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുങ്ങിയതു എവിടേയ്ക്കാണെന്നത് സംബന്ധിച്ച് അഭ്യൂഹം പകരുന്നു. രാഹുല്‍ ാങ്കോക്കിലേക്കാണെന്നും ഉത്തരാഖണ്ഡില്‍ ഉണ്ടെന്നും അഭ്യൂഹങ്ങള്‍ പടരുന്നുണ്ട്. രണ്ടു വാര്‍ത്തകളും കോണ്‍ഗ്രസോ രാഹുലിന്റെ അടുത്തയാളുകളോ സ്ഥിരീകരിച്ചിട്ടില്ല.

രാഹുല്‍ തിങ്കളാഴ്ച അതിരാവിലെ തായ് എയര്‍വെയ്‌സില്‍ ബിസിനസ് ക്ലാസില്‍ ബാങ്കോക്കിലേക്കു പോയെന്നാണു സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. മാര്‍ച്ച് 15 നു പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നതായും പത്രം പറയുന്നു. അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം പുറത്തായപ്പോള്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ രാഹുല്‍ ഗാന്ധി അതീവ മാനസിക പിരിമുറുക്കത്തിലായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. പ്രതീക്ഷിച്ച സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേറ്റ അപ്രതീക്ഷിത തിരിച്ചടി രാഹുല്‍ നടത്തിയ പ്രചാരണങ്ങള്‍ക്കേറ്റ തിരിച്ചടിയായി.

ബാങ്കോക്കിലുള്ള അടുത്ത സുഹൃത്തിനൊപ്പം മാനസികോല്ലാസത്തിനായി ബാങ്കോക്കിലെ വിവിധ കേന്ദ്രങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുകയാണ് അദ്ദേഹമെന്നും സണ്‍ഡേ ഗാര്‍ഡിയന്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കു രാഹുലുമായി ബന്ധപ്പെടാന്‍ അനുവാദമില്ല. രാഹുല്‍ എത്തുന്ന സ്ഥലങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Top