രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവതി പോലീസ് സ്റ്റേഷനില്‍

ആഗ്ര: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ആഗ്ര പോലീസ് സ്റ്റേഷനിലെത്തിയ യുവതി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. രാഹുലുമായി പ്രണയത്തിലാണെന്നും ഇപ്പോള്‍ വിവാഹം കഴിക്കണമെന്നുമായിരുന്നു മുപ്പതുകാരിയുടെ ആവശ്യം.

രാജീവ് ഗാന്ധിയുമായി അടുപ്പത്തിലായിരുന്ന, റെയില്‍വേ വകുപ്പിലുള്ള ഒരു അമ്മാവന്‍ വഴി തങ്ങളുടെ വിവാഹം പറഞ്ഞുറപ്പിച്ചിരുന്നെന്നും ഇപ്പോള്‍ തന്നെ തുഗ്ലക് റോഡിലുള്ള സോണിയഗാന്ധിയുടെ വസതിയിലേക്കു കടത്തിവിടുന്നില്ലെന്നും യുവതി പോലീസിനോടു പറഞ്ഞു. രാഹുല്‍ഗാന്ധിയെ വിവാഹംകഴിക്കണമെന്ന ആവശ്യവുമായി യുവതി കഴിഞ്ഞദിവസം സ്റ്റേഷനിലെത്തിയിരുന്നെന്നും സ്റ്റേഷന്റെ ചുമതലയുള്ള തേജേശ്വരി സിംഗ് പറഞ്ഞു.

Top