രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലിക്ക് ഹരിയാനയില്‍ പ്രവേശിക്കാന്‍ അനുമതി

ഹരിയാന: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികബില്ലിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നയിക്കുന്ന ട്രാക്ടര്‍ റാലിക്ക് ഹരിയാനയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. രാഹുല്‍ ഗാന്ധിക്കും ഏതാനും പ്രവര്‍ത്തകര്‍ക്കും പ്രവേശിക്കാനാണ് അനുമതി നല്‍കിയത്. ഹരിയാനയിലേക്ക് പ്രവേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയിരുന്നില്ല.

ഹരിയാന അതിര്‍ത്തിയില്‍ തങ്ങളെ തടഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അതിര്‍ത്തി തുറക്കുന്നതുവരെ കാത്തിരിക്കും. അതിര്‍ത്തി തുറക്കാന്‍ 5000 മണിക്കൂര്‍ എടുത്താല്‍ പോലും കാത്തിരിക്കാന്‍ തയാറാണ്. അതിര്‍ത്തി തുറന്നാല്‍ സമാധാനത്തോടെ റാലി തുടരും. അതുവരെ സമാധാനപൂര്‍വം കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് ഹരിയാനയിലേക്ക് പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Top