രാഷ്ട്രീയ പ്രഖ്യാപനം ; രജനിക്ക് നടന്‍ കമല്‍ ഹാസന്റെ അഭിനന്ദനം

kamal-rajanikanth

ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സൂപ്പര്‍താരം രജനീകാന്തിന് അഭിനന്ദനങ്ങളുമായി നടന്‍ കമല്‍ഹാസന്‍.’അഭിനന്ദനങ്ങള്‍ രജനീകാന്ത്​, താങ്കളുടെ രാഷ്​ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നു’-കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ചെന്നൈയിലെ ആരാധക സംഗമത്തിലാണ് രജനീകാന്ത് പ്രഖ്യാപിച്ചത്. സിനിമയിലെ കര്‍ത്തവ്യം പൂര്‍ത്തിയായി. രാഷ്ട്രീയപ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയ പ്രവേശനം അധികാരക്കൊതിയില്ലെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ വരുത്തണം. ഇന്നത്തെ രാഷ്ട്രീയത്തില്‍ അതൃപ്തിയുണ്ട്. തമിഴ് രാഷ്ട്രീയം മാറ്റാന്‍ ശ്രമിക്കും.വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനകം അധികാരം വിട്ടൊഴിയുമെന്നും രജനി അറിയിച്ചു.

താന്‍ രാഷ്ട്രീയത്തില്‍ പുതിയതല്ല. 1996 മുതല്‍ രാഷ്ട്രീയത്തിലുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുവെന്ന് പറഞ്ഞിട്ടില്ല. നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നും രജനി പറഞ്ഞു.

തമിഴ് സിനിമാതാരമായ കമല്‍ ഹാസനാണ് രാഷ്ട്രീയത്തിലിറങ്ങുമെന്ന ആദ്യ സൂചനകള്‍ നല്‍കിയത്. എന്നാല്‍, കമല്‍ഹാസനെക്കാള്‍ മുമ്പ് തന്നെ രാഷ്ട്രീയ ചുവട് വയ്പ്പ് നടത്തിയിരിക്കുകയാണ് രജനീകാന്ത്.

Top